ഇരിട്ടി: കീഴൂര്‍ മഹാദേവ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്രയും വിശ്വകര്‍മ്മജരുടെ നേതൃത്വത്തില്‍ താലപ്പൊലി ഘോഷയാത്രയും നടന്നു. ഇരിട്ടി ടൗണില്‍ നിന്നും ആരംഭിച്ച താലപ്പൊലി ഘോഷയാത്ര നേരംപോക്ക് അരയാല്‍ തറയില്‍ എത്തി ഇവിടെ നിന്നും പുറപ്പെട്ട കലവറ നിറക്കല്‍ ഘോഷയാത്രയുമായി കൂടി ചേര്‍ന്ന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രം മാതൃസമിതിയുടെയും വിശ്വകര്‍മ്മജരുടെയും നേതൃത്വത്തില്‍ നിരവധി ഭക്ത ജനങ്ങളാണ് ഘോഷയാത്രകളില്‍ അണിനിരക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: