കറുകച്ചാല്‍:കിണറും മോട്ടര്‍ പുരയും ഇടിഞ്ഞു വീണതുമൂലം പ്രവര്‍ത്തനം സ്തംഭിച്ച കറ്റുവെട്ടി കുടിവെള്ള പദ്ധതിക്ക് പട്ടികജാതി വികസന വകുപ്പിന്റെ നടപ്പു വര്‍ഷത്തെ കോര്‍പ്പസ്സ് ഫണ്ടില്‍ നിന്നും ഇരുപതു ലക്ഷത്തി എഴുപതിനായിരം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല, നെടുംകുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ രവീന്ദ്രന്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും വാര്‍ഡു മെമ്പറുമായ ജോസഫ് ദേവസ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.ഗോപകുമാര്‍, എന്നിവരുടെ നേത്യത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തെ തുര്‍ന്നാണ് തുക അനുവദിച്ചത്. കഴിഞ്ഞ 10 നാണ് കിണറും മോട്ടര്‍ പുരയും ഇടിഞ്ഞു വീണത്. തുക ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി തിരുവല്ല ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ അടച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: