ആലപ്പുഴ: ഹിന്ദു ഐക്യവേദി പതിനാലാം സംസ്ഥാന സമ്മേളനം ഏഴു മുതല്‍ ഒന്‍പതു വരെ ആലപ്പുഴയില്‍. സ്വാശ്രയ കേരളം സ്വാഭിമാന കേരളം എന്ന സന്ദേശമാണ് സമ്മേളനം ഉയര്‍ത്തുന്നതെന്ന് ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏഴിന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ ഹിന്ദു നേതൃസമ്മേളനം കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും മാര്‍ഗ്ഗദര്‍ശക് മണ്ഡല് അദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം വിഷയം അവതരിപ്പിക്കും. സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. വിവിധ സാമുദായിക,സാംസ്കാരിക, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ ഇരുന്നൂറിലധികം നേതാക്കള്‍ നേതൃസമ്മേളനത്തില്‍ പങ്കെടുക്കും.
എട്ടിന് രാവിലെ ശക്തി ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം രക്ഷാധികാരി ആചാര്യ എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. സമ്മേളനം ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ആധ്യക്ഷം വഹിക്കും. ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹ പ്രാന്ത കാര്യവാഹ് എം.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും.
ഒന്‍പതിന് ഉച്ചയ്ക്ക് 12.30ന് പ്രതിനിധി സമ്മേളനത്തിന്റെ സമാപന സഭയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ 1200ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഒന്‍പതിന് വൈകിട്ട് മൂന്നിന് കളര്‍കോട് ബൈപാസ് ജങ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും.
കപ്പക്കട ജങ്ഷനില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ശിവഗിരി മഠം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സീമാ ജാഗരണ്‍ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, സ്വാഗതസംഘം ചെയര്മാന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. സംസ്ഥാന സമ്മേളനം ഹിന്ദു സമൂഹം ഇക്കാലഘട്ടത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്ത് കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ബിജു പറഞ്ഞു.
സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.എന്‍. ജിനു, ജില്ലാ സംഘടനാ സെക്രട്ടറി കെ.ജി. സഹജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: