കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ പഞ്ചായത്തുകളില്‍ കൊയ്തിട്ടിരിക്കുന്ന നെല്ല് സംഭരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.
പലസ്ഥലത്തും വേനല്‍മഴയില്‍ നെല്ല് നശിച്ച കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ മില്ലുടമകളെക്കൊണ്ട് നെല്ല് സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിരുന്നു.ഇതിനെതുടര്‍ന്ന് മില്ലുടമുകളുമായി ചര്‍ച്ച നടന്നെങ്കിലും തീരുമാനം നടപ്പിലാക്കുന്നില്ലെന്ന് ആരോപണമുണ്ട്.ലോറി സമരം മൂലം പ്രതിസന്ധിയിലായിരിക്കുന്ന സംഭരണം എസ്മ പ്രകാരം സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി. ആര്. മുരളീധരന്, ജയ്മോന്, കെ.വി നാരായണന്, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: