ഐപിഎല്‍ ദശാവതാരം

Wednesday 24 May 2017 11:31 am IST

ഹൈദരാബാദ്: തുടക്കം മുതല്‍ ഒടുക്കംവരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കുട്ടിക്രിക്കറ്റിന്റെ അടിപൊളി പൂരത്തിന് ഇന്ന് തുടക്കം.ഇന്ത്യന്‍ പ്രീമിയല്‍ ലീഗ്് (ഐപിഎല്‍) പത്താം പതിപ്പ് മത്സരങ്ങള്‍ ആരംഭിക്കുകയാണ്. വര്‍ണശബളമായ ഉദ്ഘാടന ചടങ്ങിനുശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലളൂരിനെ നേരിടും. ഒന്നരമാസക്കാലം ആരാധകര്‍ക്ക് വിരുന്നൊരുക്കുന്ന ഈ ടൂര്‍ണമെന്റില്‍ എട്ടു ടീമുകള്‍ കിരീടത്തിനായി പൊരുതും. ആകെ അറുപതു മത്സരങ്ങള്‍ അരങ്ങേറും.മെയ് 21 നാണ് കപ്പിനായുളള കലാശപ്പോരാട്ടം. സവിശേഷമായ പത്താം പതിപ്പിന് വമ്പന്‍ ആഘോഷങ്ങളാണ് ഒരുക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിലായി എട്ട് ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഒരോ ചടങ്ങിലും പ്രമുഖര്‍ പങ്കെടുക്കും. മത്സരിക്കുന്ന എട്ടു ടീമുകളുടെയും ആദ്യ ഹോം മാച്ചിന് മുന്‍പ് അവരുടെ ഗ്രൗണ്ടുകളില്‍ ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും. ആതിഥേയ നഗരത്തിന്റെ സാംസ്‌കാരികവും പാരമ്പര്യവും നിറഞ്ഞു നില്‍ക്കുന്ന പരിപാടികള്‍ ചടങ്ങിലുണ്ടാകും.സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ പങ്കെടുക്കും. ഒരോ ഉദ്ഘാടന ചടങ്ങിലും വ്യതസ്ഥരായ വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിക്കും .മുന്‍ വര്‍ഷങ്ങളില്‍ നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ ബോളിവുഡ് താരങ്ങളായ ഹൃത്തിക് റോഷന്‍, പ്രിയങ്ക ചോപ്ര,ദീപിക പദുകോണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇത്തവണ യുവതലമുറ താരങ്ങളെയാണ് ഉദ്്ഘാടനചടങ്ങകള്‍ക്കിറക്കുന്നത്.എമി ജാക്ക്‌സണ്‍,റിഥീഷ് ദേശ്മുഖ്,ടൈഗര്‍ ഷോര്‍ഫ്, ശ്രദ്ധ കപൂര്‍,മോണാലി തക്കൂര്‍,പരിനീതി ചോപ്ര തുടങ്ങിവരാണ് ഉദ്ഘാടന ചടങ്ങിനെത്തുക. ഹൈദരാബാദില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ എമി ജാക്ക്‌സണ്‍ അരങ്ങത്തെത്തും.മറ്റു പ്രദേശീക താരങ്ങളും പരിപാടിയില്‍ പങ്കെടുക്കും. ലേസര്‍ ഷോ ഉണ്ടാകും.എട്ടു ടീമുകളുടെയും ക്യാപറ്റന്മാരും ചടങ്ങില്‍ സംബന്ധിക്കും. നാളെ മഹാരാട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റിഥീഷ് ദേശ്മുഖ് പരിപാടി അവതരിപ്പിക്കും. മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയിന്റ്‌സുമാന് ഇവിടെ നാളെ മാറ്റുരയ്ക്കുന്നത്. സൗരാഷ്ട്രയില്‍ 7 ന് ഉദ്ഘാടന ചടങ്ങില്‍ ടൈഗര്‍ ഷോര്‍ഫ് അരങ്ങത്തെത്തും. ഗായിക ഭൂമിക ത്രിദേവി പാട്ടുപാടും.ആരാധകര്‍ക്ക് മികച്ചൊരു വിരുന്നാകും.ഗുജറാത്ത് ലയണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് പോരാട്ടം. എട്ടാമത്തെയും അവസാനത്തെയും ഉദ്ഘാടന ചടങ്ങ് ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ 15ന് അരങ്ങേറും.പരിനീതി ചോപ്ര ഇവിടെ പരിപാടികള്‍ അവതരിപ്പിക്കും.സാംസ്‌കാരിക പരിപാടിയും ഉണ്ടാകും.ഡല്‍ഹി ഡയര്‍ഡെവിള്‍സും കിംഗ്്‌സ് ഇലവന്‍ പഞ്ചാബും തമ്മിലാണ് മത്സരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.