വടക്കാഞ്ചേരി: തട്ടിയെടുത്ത ഓട്ടോയില്‍ അമിത വേഗതയില്‍ പോകവേ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു. മോഷ്ടാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. മങ്കര സ്വദേശി ജാക്കി ബഷീര്‍ എന്ന ബഷീര്‍(40) ആണ് പിടിയിലായത്.
ഓട്ടുപാറ സ്റ്റാന്റിലെ ഓട്ടോസ്റ്റാന്റില്‍ സര്‍വീസ് നടത്തുന്ന മങ്കര സ്വദേശി വിജീഷിന്റെ ഓട്ടോയാണ് തട്ടിയെടുത്തത്. ഓട്ടോ ഡ്രൈവര്‍ വിബിന് രാവിലെ 11ന് മങ്കര അബ്ദുള്ള റോഡില്‍ ചായ കുടിക്കുന്നതിനായിനിര്ത്തിയിട്ട ഓട്ടോ ജാക്കി ബഷീര്‍ തട്ടികൊണ്ടു പോകുകയായിരുന്നു. ഡ്രൈവര്‍ വിബിന് നാട്ടുകാരെയും കൂട്ടി ഓട്ടോയുടെ പിന്നാലെ വരുന്നത് കണ്ട ബഷീര്‍ ഓട്ടോ അമിത വേഗതയിലെടുത്തപ്പോഴാണ് മങ്കര ലക്ഷം വീട് പരിസരത്തുള്ള ചാലിലേക്ക് മറിഞ്ഞത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബഷീറിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.ഇയാള്‍ മദ്യലഹരിയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: