വയനാട്ടില്‍ മഞ്ഞപ്പിത്തം പടരുന്നു

Wednesday 24 May 2017 12:25 pm IST

കല്‍പ്പറ്റ: വയനാട്ടില്‍ തൊണ്ടര്‍നാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകമായി. 30 ലേരെ പേര്‍ കോഴിക്കോട് , മേപ്പാടി ആശുപത്രികൡ ചികില്‍സയിലാണ്. പതിനാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലിനമായ ജലം ഉപയോഗിച്ചതാണ് രോഗകാരണമെന്ന്് വ്യക്തമായി. ഇതോടെ ആരോഗ്യ വകുപ്പ്ശുചിത്വ പരിശോധന കര്‍ശനമാക്കി. കോറോത്താണ് കുടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. പഞ്ചായത്തിലെ മുഴവന്‍ കിണറുകളും ക്ലോറിനൈസേഷന്‍ നടത്തും. ജലജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ വെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍.വിവേക് കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.