ധോണി മഹാനായ അധ്യാപകന്‍: രഹാനെ

Wednesday 24 May 2017 12:55 pm IST

പൂനെ:ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണി ഇന്ത്യന്‍ താരങ്ങള്‍ക്കും വിദേശ കളിക്കാര്‍ക്കും പ്രചോദനമാകുമെന്ന് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് താരം അജിങ്ക്യേ രഹാനെ പറഞ്ഞു. ധോണി മഹാനായ അധ്യാപകനാണ്.അദ്ദേഹത്തിന്റെ സാമീപ്യം തന്നെ ഏറെ ഗുണം ചെയ്യും. അധികം സംസാരിക്കാത്ത മനുഷ്യനാണ് അദ്ദേഹം.സംസാരിക്കുമ്പോള്‍ അതു മറ്റുളളവര്‍ക്ക് പ്രചോദനമാകുമെന്നും രഹാനെ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ക്യാപറ്റന്‍ സ്റ്റീവ് സ്മിത്തിന്റെ നായകത്വത്തിലാണ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് ഇത്തവണ ഐപിഎല്ലില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ധോണിയായിരുന്നു ക്യാപ്റ്റന്‍. പരിചയസമ്പന്നനായ ധോണിയുടെ ഉപദേശം സ്റ്റീവ് സ്മിത്ത് തേടുമെന്ന് രഹാനെ പറഞ്ഞു.ധര്‍മശാലയിലെ നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രഹാനെ.നായകനായി അരങ്ങേറിയ ടെസ്റ്റില്‍ വിജയം നേടിയ അപൂര്‍വ്വ ക്യാപറ്റന്മാരില്‍ ഒരാളാണ്. ഓസ്‌ല്രേിയന്‍ ക്യാപറ്റന്‍ സ്റ്റീവ് സ്മിത്ത്,ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാ ഡ്യൂ പ്ലെ്‌സിസ്, ഇന്ത്യന്‍ മുന്‍ നായകന്‍ ധോണി, ധര്‍മശാലയില്‍ ഇന്ത്യയെ നയിച്ച രഹാനെ തുടങ്ങിയപ്രമുഖര്‍ റൈസിംഗ്് പൂനെ സൂപ്പര്‍ജയന്റ്‌സിനായി മത്സരിക്കാനിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.