തിരുവനന്തപുരം: കുടിവെള്ളത്തിന് പകരം മദ്യമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നതെന്ന് മൂന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ മദ്യനയവും എന്ന വിഷയത്തില്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്ഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യനയത്തെ എങ്ങനെ അട്ടിമറിക്കാം എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. മദ്യനയത്തില്‍ മാറ്റം വന്നാല്‍ മാത്രമേ വിദേശ സഞ്ചാരികള്‍ കേരളത്തിലേക്ക് വരികയുള്ളൂ എന്നൊക്കെ പറയുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: