കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളില്‍ പ്രധാനപ്പെട്ട മീനപ്പൂരമഹോത്സവം ഏപ്രില്‍ 8ന് നടക്കും. രാവിലെ 8.45ന് മധുര നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ തെക്കേ വലിയമ്പലത്തിലേക്ക് എതിരേല്‍പ്പ്, തുടര്‍ന്ന് മീനപ്പൂര ദിവസം ദര്‍ശന പ്രാധാന്യമുള്ള മീനപ്പൂരപ്പൊന്നാന ദര്‍ശനം വടക്കേ വലിയമ്പലത്തില്‍ നടക്കും.
രാവിലെ 8ന് പുതുക്കുളങ്ങര ബലരാമ-ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കാവടി ഘോഷയാത്ര കാണിക്കമണ്ഡപം, എലവനാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മോസ്കോ ജംഗ്ഷന് വഴി കിഴക്കേ ആലിന് ചുവട്ടിലെത്തി 12 മണിയോടെ ക്ഷേത്ര സന്നിധിയിലെത്തും, തുടര്‍ന്ന് ഊട്ടുപുരയില്‍ അന്നദാനം നടക്കും. വൈകുന്നേരം 6ന് കഥകളി. രാത്രി 11.30ന് മീനപ്പൂര പൊന്നാന എഴുന്നള്ളത്ത്.
11ന് താലപ്പൊലി ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ മീനപ്പൂര വിളക്കിനെഴുന്നള്ളിപ്പ്. 12ന് പാപപരിഹാര്ത്ഥ പ്രതീത്മാകമായി നടക്കുന്ന മീനപ്പൂരപ്പൊന്നാന സമര്‍പ്പണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: