പുതുക്കാട് : നന്തിക്കരയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്കേറ്റു.പേരാമ്പ്ര പാലിയേക്കര വീട്ടില്‍ സൈമണ്‍,ഭാര്യ റെജീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പോലീസ് വാഹനത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ റെജീനയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സാണ് റജീന. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകില്‍ ഫോര്‍ച്യൂണര്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: