പീഡനക്കേസിലെ പ്രതിയെ പിടിക്കാന്‍ പോലീസിന് മടി

Tuesday 4 April 2017 9:47 pm IST

വൈക്കം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. അന്വേഷണം നടക്കുന്നുണ്ട് എന്ന പോലീസിന്റെ സ്ഥിരം പല്ലവിയല്ലാതെ പ്രതിയെ പിടിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.പ്രതിയെ അന്വേഷിച്ച് രണ്ടുപ്രാവശ്യം വീട്ടില്‍ പോയതല്ലാതെ യാതൊരു തരത്തിലുള്ള അന്വേഷണവും നടന്നിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പ്രതിയും വീട്ടുകാരും ദിവസങ്ങളായി ഒളിവിലാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ കുലശേഖരമംഗലം ചെമ്പകശ്ശേരി ബിബിന്‍ ബാബു(20)വാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് വിവരം അറിച്ചതിനെതുടര്‍ന്ന് ചെല്‍ഡ്‌ലൈനില്‍ നിന്ന് അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് മുമ്പാകെ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. മാര്‍ച്ച് പത്തിന് ബിബിന്‍ബാബുവിനെ പ്രതിയാക്കി പോസ്‌കോ നിയമപ്രകാരം കേസെടുത്തിരുന്നു എന്നാല്‍ ഇതുവരെ പ്രതിയെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മൊഴി മാറ്റിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതിയുടെ ബന്ധുകള്‍ ഭീഷണിപ്പെടുത്തിയിട്ടും പോലീസ് നടപടി എടുത്തിട്ടില്ല. പ്രതിയെ അറസ്റ്റു ചെയ്യാത്തപക്ഷം അടുത്ത ദിവസങ്ങളില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപടി നടത്താനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.