കുടിവെള്ള തര്‍ക്കം; അയല്‍വാസിയെ കുത്തിയ പ്രതി പിടിയില്‍

Tuesday 4 April 2017 10:04 pm IST

നെടുങ്കണ്ടം: കുടിവെള്ള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ വാസിയെ മുനയന്‍ കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് സംഭവം. പാമ്പാടുംപാറ പഞ്ചായത്തിലെ വടക്കേ കുരിശുമലയില്‍ പ്ലാക്കാട്ടില്‍ റജി (52) യ്ക്കാണ് കുത്തേറ്റത്. അയല്‍ വാസിയായ പച്ചയില്‍ ഷാജി (46) ആണ് സംഭവത്തില്‍ പിടിയിലായത്. റജിയുടെ ഇടതും വലതും കഴുത്തിന്റെ ഭാഗങ്ങളില്‍ ആഴത്തില്‍ മുറി വേറ്റിട്ടുണ്ട്. രൂക്ഷമായ കുടിവെള്ള ക്ഷാമം ഉള്ള ഈ മേഖയില്‍ രാത്രിയില്‍ പഞ്ചായത്ത് നിര്‍മ്മിക്കുന്ന കുഴല്‍ കിണര്‍ കുത്തുന്നതിനിടയില്‍ അയല്‍ പക്കക്കാരായ കൂട്ടുകാരുമോത്ത് വിശ്രമിക്കുന്നതിനിടെയാണ് കുടിവെള്ള പദ്ധതിയുടെ കണ്‍വീനര്‍ കൂടിയായ റജിക്ക് കുത്തേറ്റത്. മദ്യലഹരിയിലായിരുന്ന ഷാജിക്ക് മുന്‍പ് ക്രമാതീതമായി വെള്ളം എടുത്തുമായി ബന്ധപെട്ട് റെജിയോടും മറ്റും വൈരാഗ്യം ഉണ്ടായിരുന്നു. പകല്‍ ചില്ലറ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. രാത്രിയില്‍ ഇയാള്‍ വീട്ടില്‍ നിന്നും ഭാര്യയേയും മക്കളെയും വിരട്ടി ഓടിച്ച ശേഷം റബ്ബര്‍ഷീറ്റിന് തുളയിടാന്‍ ഉപയോഗിക്കുന്ന മുനയന്‍ എന്ന ആയുധം ഉപയോഗിച്ച് മയക്കത്തിലായിരുന്ന റജിയെ കുത്തുകയായിരുന്നു. ബഹളം കേട്ടുണര്‍ന്ന കൂട്ടുകാര്‍ ഷാജിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി ഒളിച്ചു റജിയെ ഉടന്‍തന്നെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്ഥലത്തെത്തിയ നെടുങ്കണ്ടം സി ഐ റജി കുന്നിപ്പറമ്പന്‍ നേതൃത്വത്തില്‍ കമ്പംമെട്ട് എഎസ്‌ഐ ചാക്കോ, പോലീസുകാരായ ജയ്‌ജോണ്, മനോജ് മോഹന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ എലക്കാട്ടില്‍ നിന്നും പിടികൂടി. ഇയാള്‍ സ്വന്തം അളിയന്‍ കൂടിയായ രാജു എന്നയാളെ കൂടി കുത്തുന്നതിനു വേണ്ടി ഒളിച്ചു കിടക്കുകയായിരുന്നു. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കമ്പംമെട്ട് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ആഴ്ച അമ്മയെയും മകളെയും മറ്റൊരു മകളുടെ ഭര്‍ത്താവ് കുത്തി കൊന്നതിന്റെ നടക്കം മാറുന്നതിന് മുമ്പാണ് വീണ്ടും കുത്ത് കേസ് ഉണ്ടാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.