ന്യൂദല്‍ഹി: ഒളിമ്പിക് ജിംനാസ്റ്റ് ദിപ കര്‍മാക്കര്‍ മേജര്‍ ശസ്ത്രക്രിയയക്ക് വിധേയയായെന്ന വാര്‍ത്ത രാജ്യത്തെ ലക്ഷകണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി.
പിശീലനത്തിനിടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് ദിപ ടിറ്ററില്‍ കുറിച്ചു.
ഫുട്ബോള്‍,റഗ്ബി,ജിംനാസ്റ്റിക് താരങ്ങള്‍ക്ക് കാല്‍മുട്ടിന് ഇത്തരം പരിക്കുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്.പക്ഷെ ഇതില്‍ നിന്നുളള മോചനം പലരിലും പലതരത്തിലായിരിക്കും.
ഈ മാരകമായ പരിക്ക് പലകളിക്കാരുടെയും കരിയറിന് അവസാനം കുറിച്ചിട്ടുണ്ട്.
യുവ താരമായ ദിപ കര്‍മാക്കര്‍ ഈ വര്‍ഷം അവസാനത്തോടെ മത്സര രംഗത്തേയ്ക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്.
തായ്ലന്ഡില് മേയ് 18 ന് ആരംഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കര്‍മാക്കര്‍ക്ക് മത്സരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: