ന്യൂദല്‍ഹി: ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന ടൂറിസം മാഗസിന് ‘മൈ ഇന്ത്യ’യുടെ പ്രകാശനം ഇന്ന് ദല്‍ഹിയില്‍ നടക്കും. വൈകിട്ട് 6.30ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കേന്ദ്ര ടൂറിസം-സാംസ്ക്കാരിക മന്ത്രി ഡോ.മഹേഷ് ശര്‍മ്മ പ്രകാശനം നിര്‍വ്വഹിക്കും.
സുരേഷ് സി. അംഗഡി എംപി അധ്യക്ഷത വഹിക്കും. എംപിമാരായ പ്രൊഫ.റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍, ബിജെപി ദേശീയ സെല്‍ ഇന്‍ചാര്‍ജ്ജ് അരവിന്ദ് മേനോന്, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്ന ‘മൈ ഇന്ത്യ’യുടെ നാല് വാല്യങ്ങളാണ് പുറത്തിറക്കുന്നത്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ പ്രാധാന്യം ദേശീയ തലത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന മൈ ഇന്ത്യ ലക്ഷ്യമിടുന്നു. പി.ശ്രീകുമാറാണ് മാഗസിന് എഡിറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: