ചരക്ക് ലോറി സമരം മാറ്റിവച്ചു

Wednesday 24 May 2017 12:57 pm IST

പാലക്കാട് : ഇന്‍ഷുറന്‍സ് വര്‍ദ്ധനവുള്‍പ്പടെ ചരക്കുവാഹന മേഖലയെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ചരക്ക്‌ലോറി സമരം താത്കാലികമായി മാറ്റിവച്ചു. പതിനഞ്ച് വര്‍ഷത്തില്‍ക്കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള ദേശീയ ഹരിതട്രിബ്യൂണലിന്റെ വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന കേന്ദ്ര നിലപാടിനെ യോഗം സ്വാഗതം ചെയ്തു. എന്നാല്‍ സമരം ശക്തമാക്കുമെന്ന് ഒരു വിഭാഗം അറിയിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ക്ക് മുപ്പതിനകം വാടക വര്‍ദ്ധനവ് നടപ്പിലാക്കാനും ജില്ലാ കമ്മിറ്റികള്‍ക്ക് അധികാരം നല്‍കി. യോഗത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ.ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.നന്ദകുമാര്‍, സംസ്ഥാന ഭാരവാഹികളായ എം.മുഹമ്മദ് യുസഫ്, ഇ.കെ.ഷാജു, കെ.എ.ജോണ്‍സണ്‍, കെ.എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.