മലയിന്‍കീഴ്: പ്ലസ് ടൂ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്കി. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി വീടിന് പുറത്തുള്ള ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി വരവെ പിന്നാലെ എത്തിയ പോലീസുകാരന് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് മലയിന്‍കീഴ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. പിടിവലിക്കിടെ നിലത്തുവീണ് പരിക്കേറ്റ പെണ്‍കുട്ടിയെ മണിയറവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ പെണ്‍കുട്ടിയും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്. മലയിന്‍കീഴ് സിഐ ടി. ജയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ഒന്നര മാസമായി പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങുമ്പോള്‍ പോലീസുകാരന് ഫോട്ടോ എടുക്കാറുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് നേരത്തെ പരാതി നല്കിയിട്ടുള്ളതായും അച്ഛന് പറഞ്ഞു. കോവളം സ്റ്റേഷനിലെ പൊലീസുകാരനായ പ്രതി മലയിന്‍കീഴ് പോലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: