തിരുവനന്തപുരം: കഥകളി ആചാര്യന് കലാമണ്ഡലം കൃഷണന്‍നായരുടെ പേരിലുള്ള പുരസ്ക്കാരം പ്രഖ്യാപിച്ചു. കഥകളിവേഷത്തില്‍ തനത് മുദ്ര പതിപ്പിച്ചവരായ കോട്ടയ്ക്കല്‍ ഗോപിനായര്, മുതുപിലാക്കാട്ട് പരമേശ്വരന് കുട്ടി, മധു വാരണാസി എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്ക്കാരം. പൂജപ്പുര നൂപുര മോഹിനിയാട്ടം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് പുരസ്ക്കാരം നല്‍കുന്നത്. പതിനായിരത്തി ഒന്ന് രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്ക്കാരം 7ന് വൈകുന്നേരം 6മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നല്‍കും. പിരപ്പന്‍കോട് മുരളി, മുന്‍ ചീഫ് സെക്രട്ടറി ആര്.രാമചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: