ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Wednesday 24 May 2017 10:51 am IST

സോള്‍: ലോക രാജ്യങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ ജപ്പാന്‍ കടല്‍ തീരത്തിനു സമീപമാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഈ പ്രകോപനമുണ്ടായിരിക്കുന്നത്. ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി നേരിടുന്നതിനു ചൈനയുടെ സഹകരണം തേടുമെന്നും അവര്‍ വിസമ്മതിച്ചാല്‍ ഏകപക്ഷീയ നടപടിക്ക് അമേരിക്ക തയാറാവുമെന്നും ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.