കൃഷിനാശം വ്യാപകമായി

Wednesday 5 April 2017 11:55 am IST

കൊട്ടാരക്കര: വേനല്‍മഴയിലും കനത്ത കാറ്റിലും ഉമ്മന്നൂരില്‍ വ്യാപകമായ കൃഷിനാശം. 200 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. വിളവെടുക്കാറായി നിന്ന വാഴ, മരച്ചീനി, പച്ചക്കറി എന്നിവ പൂര്‍ണ്ണമായും കാറ്റില്‍ തകര്‍ന്നു. പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഉമ്മന്നൂര്‍ ഗൗരിശങ്കരത്തില്‍ മോഹനന്‍പിള്ള, കണ്ണങ്കര ഉണ്ണികൃഷ്ണപിള്ള, അലക്‌സ്, ജൂലിമന്ദിരത്തില്‍ പാപ്പച്ചന്‍, ജനാര്‍ദനന്‍പിള്ള, കളീലഴികത്ത് ജോര്‍ജ്ജ്, മോഹനന്‍പിള്ള, പ്രമോദ്, വേണുഗോപാല്‍ എന്നിവരുടെ കൃഷികള്‍ക്കാണ് കൂടുതല്‍ നാശം സംഭവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.