തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആരു വരെയാണ് ഹര്‍ത്താല്‍.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ജില്ലയെ ഹര്ത്താലില്നിന്നു ഒഴിവാക്കി. തിരുവനന്തപുരത്തും കോഴിക്കോട്ട് ജിഷ്ണുവിന്റെ ജന്മസ്ഥലമായ വളയത്തും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പോലീസ് അതിക്രമം നടത്തിയത്. നിരാഹാരസമരം അനുഷ്ഠിക്കാന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തടയുകയായിരുന്നു. വളരെ ക്രൂരമായി പെരുമാറിയ പോലീസ് മഹിജയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: