ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിന്റെ ഭരണം ശരിയായ ദിശയിലാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കാര്‍ഷിക കടം എഴുതി തള്ളിയ യു.പി സര്‍ക്കാരിന്റെ നടപടി കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഇത്തരം നടപടികളെ കോണ്‍ഗ്രസ് എന്നും പിന്തുണച്ചിട്ടേയുള്ളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണം. അതില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനം കാട്ടാതെ രാജ്യവ്യാപകമായി എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ടിറ്ററില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: