പ്രകടനം നടത്തി

Wednesday 5 April 2017 4:12 pm IST

കണ്ണൂര്‍: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന എസ്എസ്എല്‍സി പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുക, ജീവനക്കാരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ വെട്ടിക്കുറച്ച പലിശനിരക്ക് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിന് മുന്നില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ചേര്‍ന്ന വിശദീകരണയോഗത്തില്‍ എന്‍.തമ്പാന്‍ അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയര്‍മാന്‍ സി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.പി.മോഹനന്‍, കെ.കെ.രാജേഷ് ഖന്ന, പി.എം.ബാബുരാജ്, എ.ആര്‍.ജിതേന്ദ്രന്‍, ബാബു കിഴക്കേവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.സുധാകരന്‍, കെ.മധു, ആര്‍.കെ.സദാനന്ദന്‍, നാരായണന്‍കുട്ടി, എ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.