കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ഹിദായത്ത് സ്വബ്യാന് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രണ്ടാം നില കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും 9 ന് നടക്കും. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം സയ്യിദ് അസ്ലം തങ്ങളും മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മയ്യില്‍ എസ്ഐ ബാബുമോനും ഉദ്ഘാടനം ചെയ്യും. കെ.എന്‍.മുസ്തഫ, കെ.ടി.ഷറഫുദ്ദീന്, കെ.പി.അബൂബക്കര്‍, കെ.പി.മുഹമ്മദലി, അബുബക്കര്‍ ഹാജി നിടുവാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: