തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ നടുറോഡിലിട്ട് വലിച്ചിഴച്ച സംഭവത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്ഐയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിളിച്ച് വരുത്തും.
ഏപ്രില്‍ 24ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസിന്റെ ഉത്തരവ്. സംഭവത്തില്‍ കമ്മീഷന് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡിജിപി അടിയന്തിര വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ആരോഗ്യ നിയമ സംരക്ഷണ പ്രതികരണ വേദി ചെയര്മാന് പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: