പിലാത്തറ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സമരരംഗത്തിറങ്ങും. മാടായി ഏരിയ കമ്മിറ്റി 6ന് എടാട്ടു നിന്നും പരിയാരത്തേക്ക് കാല്‍നട പ്രചരണ ജാഥ നടത്തും. വ്യാഴാഴ്ച പത്തു മണിക്ക് എടാട്ട് കോളേജ് സ്റ്റോപ്പില്‍ എം.വി.ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. ടി. സി. വില്‍സണ്‍ നയിക്കുന്ന ജാഥ ഏഴിലോട്, പീരക്കാംതടം, പിലാത്തറ, വിളയാങ്കോട് സ്വീകരണങ്ങള്‍ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ സമാപിക്കും. 5 മണിക്ക് സമാപനയോഗം ജില്ലാ സെക്രട്ടറി വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കെ.വി.ഉണ്ണികൃഷ്ണന്, ടി.സി.വില്‍സണ്‍, കെ.കെ.ദാമോദരന്‍, കെ പങ്കജവല്ലി, വി.ഉമ്മര്‍, കെ.സി.രഘുനാഥ്, എം.മീനാക്ഷി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: