കോഴിക്കോട്: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ശാഖകള്‍ തുടങ്ങുന്നതിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സഹകരണ രജിസ്ട്രാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക്-കാഷ്യര്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ സംസ്ഥാന കണ് വെന്ഷന് ആവശ്യപ്പെട്ടു.
സഹകരണരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ മിറര്‍ അക്കൗണ്ടുകള്‍ തുടങ്ങിയാണ് പ്രാഥമിക സഹകരണ സംഘങ്ങളിലെ ഇടപാടുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. ഇത് ഫലപ്രദമാകണമെങ്കില്‍ ജില്ലാ ബാങ്കുകളുടെ കൂടുതല്‍ ശാഖകള്‍ അനുവദിക്കണം.
ജില്ലാ സഹകരണ ബാങ്കുകളില്‍ ചട്ടവിരുദ്ധമായി നടത്തിയ എല്ലാ പ്രമോഷനുകളും പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
14 ജില്ലകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും മറ്റും നിയമനം നടത്താനുള്ള ബാങ്ക് ഭരണസമിതികളുടെ നീക്കം ചെറുക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സഹകരണവകുപ്പ് മന്ത്രി, രജിസ്ട്രാര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. സി.പി. പ്രജി അധ്യക്ഷത വഹിച്ചു. കണ്വെന്ഷന് രജീഷ് കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: