കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് 8ന് തുടങ്ങും

Wednesday 5 April 2017 7:13 pm IST

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവം 8 മുതല്‍ 16 വരെ നടക്കും. ഉത്സവ ദിവസങ്ങളില്‍ രാവിലെ 5ന് ഗണപതി ഹോമം, ഉഷ പൂജ, 9ന് ശ്രീഭൂത ബലി, ആനപ്പുറത്തെഴുന്നള്ളത്ത്, നവകം, കലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 4.30ന് കേളി, കൊമ്പ് പറ്റ്, 5ന് കാഴ്ച ശീവേലി, പഞ്ചവാദ്യം മേളം 7.30ന് അകത്തെഴുന്നള്ളിച്ച് ദീപാരാധന, സേവ, 10ന് വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തിലേക്ക് ആനപ്പുറത്ത് എഴുന്നള്ളത്ത്, ചന്തം നൃത്തം, 11.30ന് അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവ കൂടാതെ 8ന് രാവിലെ 7ന് പൂരം കുളി, വൈകുന്നേരം 4ന് കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവ നടക്കും. നാറാത്ത് ശ്രീ പാണ്ഡ്യന്‍തടം സ്ഥാനം നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കണ്ണാടിപ്പറമ്പ് കൊട്ടാഞ്ചേരി ശ്രീ പുതിയഭഗവതി ക്ഷേത്രം, വള്ളുവന്‍ കടവ് ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്രം, ചെമ്പേനാല്‍ തട്ടുപറമ്പ് ശ്രീ പൊട്ടന്‍ദൈവസ്ഥാനം, വയപ്രം മൂലയില്‍ പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം, വാരന്തോട് ശ്രീ മുത്തപ്പന്‍ ക്ഷേത്രം, കിഴക്കയില്‍ ശ്രീ വിശ്വകര്‍മ്മ ഭഗവതി ക്ഷേത്രം, വയപ്പറം ശ്രീ ഭഗവതി ക്ഷേത്രം, മാതോടം പുതിയപറമ്പ് ശ്രീ ഭഗവതി ക്ഷേത്രം, കൊറ്റാളി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം, ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചേലേരി ചന്ത്രോത്ത് കണ്ടി മുത്തപ്പക്ഷേത്രം, ചേലേരി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് കലവറ നിറക്കല്‍ ഘോഷയാത്ര നടത്തുക. വൈകുന്നേരം 5.30ന് നെടുവാട്ട് മഹല്ല് ജുമാമസ്ജിദ് വക പഞ്ചസാരക്കുടം സമര്‍പ്പണവും ക്ഷേത്ര സന്നിധിയിലെത്തും. 7 മണിക്ക് ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ തിരുവത്താഴ അരിയളവ്. തുടര്‍ന്ന് ഉത്സവം കൊടിയേറ്റം. 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സ്വാമി കൈവല്യാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തു. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ ചടങ്ങില്‍ ആദരിക്കും. 8.30ന് നൃത്ത നൃത്യങ്ങള്‍. 9ന് രാത്രി 7.30ന് തായമ്പക, തുടര്‍ന്ന് കലാപരിപാടികള്‍. 10ന് രാത്രി 7.30ന് ശാസ്ത്രീയ സംഗീതം, തുടര്‍ന്ന് ഗാനമേള, നൃത്തനൃത്ത്യങ്ങള്‍, 11ന് വൈകുന്നേരം 6.45ന് അക്ഷര ശ്ലോക സദസ്സ്, 7.30ന് നൃത്തനൃത്ത്യങ്ങള്‍, 12ന് രാത്രി 8ന് നാടകം, 13ന് രാത്രി തായമ്പക, 14ന് രാത്രി 7.30ന് നാട്ടരങ്ങ്, 15ന് മഹോത്സവം, വിവിധ കലാപരിപാടികള്‍, രാത്രി 10ന് കരടിവരവ്, തായമ്പക, പൂരക്കളി, 16ന് ആറാട്ട്, കൊടിയിറക്കം, ആറാട്ട് സദ്യ എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.