അണ്‍ എയ്ഡഡ് സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം നടന്നു

Wednesday 5 April 2017 7:14 pm IST

കണ്ണൂര്‍: കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) ജില്ലാ വാര്‍ഷിക മ്മേളനം സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷയ്ക്കായി നിയമ നിര്‍മ്മാണം നടത്തുമെന്നും മാനേജ്‌മെന്റിന്റെ ചൂഷണം അവസാനിപ്പിച്ച് തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കാനും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജയശ്രീ വി.കെ.അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി സി.എസ്.ശ്രീകുമാര്‍, സി.വി.തമ്പാന്‍, വി.മണിരാജ് എന്നിവര്‍ സംസാരിച്ചു. എസ്.നീതു സ്വാഗതവും കെ. ഷീബ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.മണിരാജ് (പ്രസിഡണ്ട്), എസ്.നീതു (വൈസ് പ്രസിഡണ്ട്), വി.കെ.ജയശ്രീ (ജനറല്‍സെക്രട്ടറി), സജല ബായ് (സെക്രട്ടറി), കെ.ഷീബ (സെക്രട്ടറി), കെ.സിതാര (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.