മയ്യില്‍: ആദിശങ്കര സേവാട്രസ്റ്റ് കുറ്റിയാട്ടൂരിന്റെ ചികിത്സാ സഹായധന വിതരണം ചെയ്തു. ശ്രീശങ്കര വിദ്യാനികേതനില്‍ നടക്കുന്ന ഗീതാജ്ഞാന യജ്ഞ വേദിയില്‍ നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ സ്വദേശി അയ്യപ്പന്, ഷൗക്കത്തലി എന്നിവര്‍ക്കുള്ള രണ്ടു ലക്ഷം രൂപ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കെ.പ്രമോദ് വിതരണം ചെയ്തു. ചടങ്ങില്‍ കെ.ഗോവിന്ദന് മാസ്റ്റര്‍, പി.വി.അച്ചുതാനന്ദന് ,കെ.കെ.നാരായണന്, ടി.സി.വിനോദ്, ടി.വി.രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: