ബാലുശ്ശേരി: വിമുക്ത ഭടന് എരമംഗലം കരുവങ്ങല്‍ രാജന് നായരുടെ മരണത്തിന് ഉത്തരവാദിയായ ബാലുശ്ശേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. രാജന് നായരുടെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ബിജെപി പോരാട്ടത്തിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ.വി സുധീര്‍, അധ്യാപക സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി അനൂപ്കുമാര്‍, സദാനന്ദന് വാകയാട്, പ്രകാശന്, കെ.വി ബാലന്, രാജേഷ് പുത്തഞ്ചേരി, മിഥുന് മോഹന്‍, പ്രമോദ് ശിവപുരം, രഞ്ജിത്ത് കുന്നത്ത് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: