റോം: ഇറ്റാലിയന്‍ ലീഗ് കപ്പില്‍ ലാസിയോ ഫൈനലില്‍. റോമയെ പരാജയപ്പെടുത്തിയാണ് ലാസിയോ കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. രണ്ടാം പാദ സെമിയില്‍ 3-2ന് ലാസിയോ തോറ്റെങ്കിലും ആദ്യപാദത്തിലെ 2-0ന്റെ വിജയക്കരുത്തിലാണ് അവര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 3-4നായിരുന്നു ലാസിയോയുടെ വിജയം. ഒമ്പതാം തവണയാണ് ലാസിയോ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഇതിന് മുന്‍പ് 2015ലായിരുന്നു അവസാനം ഫൈനല്‍ കളിച്ചത്. ആറ് തവണ ജേതാക്കളായ അവര്‍ ഇത്തവണ ഏഴാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ രണ്ട് തവണ പിന്നില്‍ നിന്നശേഷമാണ് റോമ വിജയിച്ചുകയറിയത്. എന്നാല്‍ അതുകൊണ്ട് അവര്‍ക്ക് ഗുണമുണ്ടായില്ലെന്നു മാത്രം. 37-ാം മിനിറ്റില്‍ മിലിന്കോവിച്ചിലൂടെ ലാസിയോ ലീഡ് നേടി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച റോമ 43-ാം മിനിറ്റില്‍ എല്‍ ഷരാവെയിലൂടെ സമനില നേടി. പിന്നീട് 56-ാം മിനിറ്റില്‍ ഇമ്മൊബിലെയിലൂടെ ലാസിയോ വീണ്ടും ലീഡ് സ്വന്തമാക്കിയെങ്കിലും 66, 90 മിനിറ്റുകളില്‍ മുഹമ്മദ് സലാഹ് രണ്ട് തവണ നിറയൊഴിച്ചതോടെ വിജയം റോമക്ക് സ്വന്തമാകുകയായിരുന്നു.
ജൂണ്‍ 2ന് നടക്കുന്ന ഫൈനലില്‍ നാപ്പോളി-യുവന്റസ് മത്സര വിജയികളാണ് ലാസിയോയുടെ എതിരാളികള്‍. സീരി എയിലും മികച്ച പ്രകടനം നടത്തുന്ന ലാസിയോ നിലവില്‍ 30 കളികൡ നിന്ന് 60 പോയിന്റുമായി നാലാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: