സംസ്ഥാനത്തിന് അപമാനം: ഒ. രാജഗോപാല്‍

Wednesday 24 May 2017 7:31 am IST

പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹിജയെ ഒ.രാജഗോപാല്‍ എംഎല്‍എ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതികിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം നടത്തിയ സമരത്തിനുനേരെ പോലീസ് കാട്ടിയ അതിക്രമം സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. പഴയ സഖാക്കള്‍ക്കുവേണ്ടിയല്ല, പുത്തന്‍ പണക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്.

എസിപിയുടെയും മറ്റു പോലീസുകാരുടെയും ഭാഗത്തുനിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടയില്‍ ഇവരോട് സംസാരിച്ചത് വളരെ മോശം ഭാഷയിലാണ്. സ്ത്രീകള്‍ക്കെതിരായി വലിയ അതിക്രമമാണ് നടന്നത്. ഈ രീതിയില്‍ അവഹേളനപരമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ല.

ഇടതുപക്ഷത്തിന്റെ കൂടെ നിന്നവരാണ് ജിഷ്ണുവിന്റെ കുടുംബം. അവര്‍ക്കാണ് ഡിജിപിയെ കാണാന്‍ അവസരം നല്‍കാതെ പോലീസ് അതിക്രമത്തിന് ഇരയാകേണ്ടിവന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.