വണ്ടിപ്പെരിയാര്‍ റേഞ്ച് ഓഫീസില്‍ വൈദ്യുതിയെത്തി

Wednesday 5 April 2017 7:32 pm IST

പീരുമേട്:  വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ മൂന്ന് ദിവസമായി മുടങ്ങി കിടന്നിരുന്ന വൈദ്യുതി ബന്ധം ഇന്നലെ ഉച്ചയോടെ പുനസ്ഥാപിച്ചു. ജന്മഭൂമിയടക്കമുള്ള മാധ്യമങ്ങളില്‍ വൈദ്യുതി മുടങ്ങിയത് ഓഫീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു എന്ന് കാട്ടി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തിരമായി പഞ്ചായത്ത് ഇടപെട്ടത്. നിലവില്‍ നിരവധി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വക കെട്ടിടത്തിലാണ് വണ്ടിപ്പെരിയാര്‍ റേഞ്ച് ഓഫീസും പ്രവര്‍ത്തിച്ച് വന്നിരുന്നത്. ഇവിടെ വൈദ്യുതി ബില്ല് 31000 രൂപ വന്നതോടയാണ് തിങ്കളാഴ്ച ബോര്‍ഡ് ഫീസ് ഊരിയത്. ആകെ ഒരു മീറ്ററായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ കാര്യത്തിന്റെ ഗൗരവം ബോദ്ധ്യമായതോടെ മറ്റ് കണക്ഷനുകള്‍ കട്ട് ചെയ്ത ശേഷം എക്‌സൈസ് ഓഫീസിലേക്ക് മാത്രം കണക്ഷന്‍ നല്‍കുകയായിരുന്നു. നിരവധി കേസുകള്‍ പിടിക്കുന്ന ഇവിടെ വൈദ്യുതി മുടങ്ങിയതോടെ ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. കപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാന്‍ സാധിക്കാത്തതും ജീവനക്കാരെ വലച്ചിരുന്നു. ഉടന്‍തന്നെ പുതിയ മീറ്റര്‍ സ്ഥാപിച്ച് കണക്ഷന്‍ മാറ്റി സ്ഥാപിക്കുമെന്നും കെഎസ്ഇബി അധികൃതര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.