ശ്രീനാരായണ കണ്‍വെന്‍ഷന്‍ തുടങ്ങി

Wednesday 5 April 2017 7:34 pm IST

കടുത്തുരുത്തി: എസ്എന്‍ഡിപി മാന്നാര്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എന്‍.കെ. രമണന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ശ്രീനാരായണ ധര്‍മ്മോത്സവ് ഉദ്ഘാടനവും പ്രഭാഷണവും നടന്നു. ഇന്ന് രാവിലെ നടക്കുന്ന യുവജനസമ്മേളനം. കെ.എസ് കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.7ന് രാവിലെ 6ന് ഗുരുപൂജ തുടര്‍ന്ന് വനിതാസമ്മേളനം സുധാ മോഹന്‍ ഉദ്ഘാടനം ചെയ്യും. 8ന് രാവിലെ 6ന് ഗുരുപൂജ. 6.15 സംഘടനാ സമ്മേളനം എ.ഡി പ്രസാദ് ആരിശ്ശേരില്‍ ഉദ്ഘാടനം ചെയ്യും. 7ന് പ്രഭാഷണം. 9ന് സമാപനസമ്മേളനം കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.