കാഞ്ഞിരപ്പുഴ- പാലക്കയം മലയോര റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി

Wednesday 5 April 2017 7:48 pm IST

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിനെയും തച്ചമ്പാറ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മലയോര റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഏറെ കാലത്തെ രാഷ്ട്രീയ വടംവലിയില്‍ കുരുങ്ങി കിടക്കുകയായിരുന്ന കാഞ്ഞിരപ്പുഴ-പാലക്കയം മലയോര റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. നാട്ടുകാരുടെ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2.65 കോടി രൂപ ചിലവില്‍ അഞ്ച് കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.കാഞ്ഞിരപ്പുഴ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിക്കുന്ന മലയോര പാത പാലക്കയം ജംഗ്ഷനിലാണ് അവസാനിക്കുക. ഇതോടനുബന്ധിച്ച് കലുങ്കുകളും -സംരക്ഷണഭിത്തികളും നേരത്തെ നിര്‍മ്മിച്ചിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് ശിരുവാണി ഡാമിലെത്താന്‍ ഈ റോഡ് ഉപകരിക്കും. കാഞ്ഞിരപ്പുഴ ഡാം, ശിരുവാണിഡാം,മീന്‍വല്ലം എന്നിവയെ ബന്ധിപ്പിച്ച് ഒരു ഇക്കോ ടൂറിസം പദ്ധതി വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.