കുറവിലങ്ങാട്: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മണ്ണയ്ക്കനാട് സാന്താക്രൂസ് എല്‍.പി സ്കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു. എട്ടിന് രാവിലെ 10.30-ന് സ്കൂള്‍ ഹാളില്‍ ദീപിക ഡെപ്യൂട്ടി എം.ഡി ഡോ. താര്‍സീസ് ജോസഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഫാ. ജോര്‍ജ് പീടികപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജ് പ്രഫ. ഡോ. ഗാസ്പര്‍ കടവില്‍പറമ്പില്‍ വിഷയം അവതരിപ്പിക്കും. കെ.എസ്.ടി.എ സംസ്ഥാന ട്രഷറര്‍ ടി.എസ്. നീലകണ്ഠന് ഇളയത്, ദേവമാതാ കോളജ് അസോസിയേറ്റ് പ്രഫ. ഡോ. ദീപു ജോസ് സെബാസ്റ്റിയന് എന്നിവര്‍ പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കുന്നവരെയും ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച ക്രമീകരിച്ചിരിക്കുന്നതെന്ന് സ്വാഗതസംഘം ചെയര്മാന് സദാനന്ദ ശങ്കര്‍, ജനറല്‍ കണ്‍വീനര്‍ കുട്ടിച്ചന് ജെ. നിധീരി, കോ-ഓര്‍ഡിനേറ്റര്‍ ജോജോ ആളോത്ത് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: