ഫാ. സിറിയക്ക് വെട്ടിക്കാപ്പള്ളിയുടെ 70-ാം ചരമവാര്‍ഷികം

Wednesday 5 April 2017 7:56 pm IST

കോട്ടയം: വൈക്കം സത്യാഗ്രഹ സമരത്തിന്റെ 93-ാം വാര്‍ഷികവും സത്യാഗ്രഹ സമരക്കാരില്‍ ഒരാളുമായ ഫാ. സിറിയക്ക് വെട്ടിക്കാപ്പള്ളിയുടെ 70-ാം ചരമവാര്‍ഷികം 8ന് നടക്കും. വൈകിട്ട് 5.30ന് വൈക്കം ഫൊറോനപളളിയില്‍ നടക്കുന്ന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഡോ.പോള്‍ ചിറ്റിനപ്പിളളി അധ്യക്ഷനാകും. ജീവചരിത്ര പുസ്തക പ്രകാശനം ജോസ് കെ. മാണി എം.പി പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഫാ. പോള്‍ ചിറ്റിനപ്പളളി, ഫാപീറ്റര്‍ കോയിക്കര, വി.ക. തോമസ് വെട്ടിക്കാപ്പള്ളി,ജോസഫ് മാത്യു പളളിയില്‍, ജയന്‍ കോലഞ്ചേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.