ചങ്ങനാശ്ശേരി: അസംപ്ഷന്‍ ഓട്ടോണോമസ് കോളജില്‍ ഫാഷന്‍ ടെക്നോളജി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ഫാഷന്‍ എഫര്വെസന്സ് ഡിസൈന്‍ കളക്ഷന്‍ ഷോ ഏഴിന് നടക്കുമെന്ന് കോളജ് പ്രിന്സപ്പര് സിസ്റ്റര്‍ ഡോ.അമല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചിന് കോളജ് ഇന്റര്കോര്ട്ടില് നടക്കുന്ന ഷോ ചലച്ചിത്ര താരം സ്രിന്‍ഡ ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ ഫാ.ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. ലോകത്തിലെ പുരാതന ഗോത്രങ്ങള്‍, അവരുടെ ചിത്രകലകള്‍ പ്രകൃതി വിസ്മയങ്ങള്‍, സാര്‍വകാലീന വാസ്തു വിദ്യകള്‍ ആസ്പദമായി ഓരോ വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ അഞ്ചു വസ്ത്രങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 21 വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വസ്ത്രങ്ങള്‍ 15 പ്രശസ്ത മോഡലുകളാണ് റാംപില്‍ അവതരിപ്പിക്കുന്നത്. വൈസ് പ്രിന്‍സിപ്പല്‍ ഡോ.റെജിമോള്‍ സി.ചെറിയാന്, ഫാഷന്‍ ടെക്നോളജി വിഭാഗം മേധാവി അനു അന്ന കോശി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: