ചങ്ങനാശ്ശേരി: നഗരസഭാ പരിധിയിലെ കുടുംബങ്ങളുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2017-18 വര്‍ഷത്തെ കാര്‍ഡ് പുതുക്കല്‍ തുടങ്ങി. ബുധനാഴ്ച തുടങ്ങിയ കാര്‍ഡ് പുതുക്കല്‍ 15 ദിവസത്തേക്ക് പെരുന്ന ഗവ.ടൗണ്‍ എല്‍.പി.സ്കൂളില്‍(എന്‍.എസ്.എസ് കോളേജിനു സമീപം)നടക്കും. 2016- 17 വര്‍ഷം പ്രവര്‍ത്തനക്ഷമമായ കാര്‍ഡുകള്‍, കാര്‍ഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും അംഗത്തിന്റെ വിരലടയാളം പരിശോധിച്ച് പുതുക്കിയെടുക്കാം. ഇതിനായി പഴയ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും, റേഷന്‍ കാര്‍ഡും 30 രൂപയും കൂടി കൊണ്ടുവരണം. ഈ വര്‍ഷം മുതല്‍ 60 വയസ്സും അതിനു മുകളിലും പ്രായം ഉള്ളവര്‍ക്ക് 30,000/ രൂപയുടെ അധിക ചികിത്സാസഹായം നല്‍കും.അതിനായി അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും കൊണ്ടുവരണം.
ദു:ഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിവസങ്ങളില്‍ കാര്‍ഡ് പുതുക്കല്‍ ഉണ്ടായിരിക്കില്ല. കാര്‍ഡ് പുതുക്കല്‍ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി വിവിധ വാര്‍ഡുകളിലെ അംഗങ്ങളുടെ കാര്‍ഡ് പുതുക്കല്‍ താഴെ പറയുന്ന തീയതീകളിലായി ക്രമീകരിച്ചിട്ടുണ്ട്.യഥാക്രമം തീയതി, വാര്‍ഡുകള്‍ 5ന ്1 മുതല്‍ 3 വരെ വാര്‍ഡുകള്‍,6ന് 4 മുതല്‍ 6 വരെ വാര്‍ഡുകള്‍, 7ന് 7 മുതല്‍ 9 വരെ വാര്‍ഡുകള്‍, 8ന് 10 മുതല്‍ 12 വരെ വാര്‍ഡുകള്‍, 9ന് 13 മുതല്‍ 15 വരെ വാര്‍ഡുകള്‍, 10ന് 16 മുതല്‍ 18 വരെ വാര്‍ഡുകള്‍11ന് 19 മുതല്‍ 21 വരെ വാര്‍ഡുകള്‍,12ന് 22 മുതല്‍ 24 വരെ വാര്‍ഡുകള്‍, 13ന് 25 മുതല്‍ 27 വരെ വാര്‍ഡുകള്‍, 15ന് 28 മുതല്‍ 30 വരെ വാര്‍ഡുകള്‍, 17ന് 31 മുതല്‍ 33 വരെ വാര്‍ഡുകള്‍,18ന് 34, 35 വാര്‍ഡുകള്‍, 19ന് 36, 37 വാര്‍ഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: