തൃശൂര്‍: നഗരത്തില്‍ ഓടുന്ന പെര്‍മിറ്റ് ഉള്ള ഓട്ടോറിക്ഷകള്‍ പരിശോധിച്ച് വിവരങ്ങള്‍ തയ്യാറാക്കി പുതിയ ചിപ്പ്/സ്റ്റിക്കര്‍ അനുവദിക്കുന്നതിനായി
നിലവില്‍ ടൗണ്‍ പെര്‍മിറ്റ് ഉള്ള വാഹനങ്ങള്‍ താഴെ പറയുംവിധം പ്രവര്‍ത്തിക്കേണ്ടതാണെന്ന് ഈസ്റ്റ് സിഐ അറിയിച്ചു.
• ടൗണ്‍ പെര്‍മിറ്റ് ഉള്ള വാഹനങ്ങളുടെ ഉടമകള്‍ നഗരത്തിലെ പോലീസ് സ്റ്റേഷനുകളില്‍ ലഭ്യമാകുന്ന പ്രൊഫോര്മ പൂരിപ്പിച്ച്
നല്‍കേണ്ടതാണ്.
• പ്രൊഫോര്മ ഈ മാസം ഏഴ് മുതല്‍ തൃശൂര്‍ ഈസ്റ്റ്, ട്രാഫിക്, വെസ്റ്റ്, മണ്ണുത്തി, ഒല്ലൂര്‍, നെടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും തൃശൂര്‍ ഈസ്റ്റ് സര്‍ക്കിള്‍ ഓഫീസിലും ലഭ്യമാകുന്നതാണ്.
• പൂരിപ്പിച്ച പ്രൊഫോര്മ 17-ാം തിയതിക്കുള്ളില്‍ തൃശൂര്‍ ഈസ്റ്റ് സര്‍ക്കിള്‍ ഓഫീസില്‍ തിരിച്ച് സമര്‍പ്പിക്കേണ്ടതാണ്.
• മുകളില്‍ കാണിച്ചിരിക്കുന്ന തിയതിക്കുള്ളില്‍ വിവരങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെടുന്നത് എന്നുള്ളതിനാല്‍ സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: