തൃശൂര്‍: ഉത്സവ ആഘോഷങ്ങളിലെ വെടിക്കെട്ട് സുരക്ഷിതമായി നടത്തുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സൗകര്യം ഒരുക്കണമെന്നും വെടിക്കെട്ട് അനുമതിക്കായി അടിയന്തിരമായി ഇടപെടണമെന്നും കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കും. പരമ്പരാഗതമായി വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഗുണ്ട്, കുഴിമിന്നല്‍, അമിട്ട് എന്നിവ പരിശോധിച്ച് അനുമതി നല്‍കുന്നതിന് എറണാകുളത്തെ ഡപ്യൂട്ടി കണ്‍ട്രോളറുടെ ഓഫീസില്‍ സൗകര്യം ഒരുക്കണമെന്ന് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: