കൗമാരക്കാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

Wednesday 5 April 2017 8:35 pm IST

കൊടകര: 14 വയസുകാരിയെ ലൈംഗികമായ പീഡിപ്പിച്ച ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കാരാപ്പാടം കുന്നുമ്മേല്‍തറ അനില്‍കുമാര്‍ (39) ആണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായത്. വിവാഹിതനായ ഇയാള്‍ ഭാര്യയുടെ ബന്ധുവായ പെണ്‍കുട്ടിയെ ബാല്യം മുതലെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നെന്ന് പോലിസ് പറഞ്ഞു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ കുട്ടി വീട്ടുകാരോട് പറയാന്‍ ധൈര്യപ്പെട്ടില്ല. കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ അധ്യാപികയോട് കുട്ടി പീഡന വിവരം സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്. പെരുമ്പാവൂരിനടുത്തുള്ള കീഴ്മാട് താമസിച്ചിരുന്ന പ്രതിയെ കൊടകര സിഐ കെ. സുമേഷ്, വെള്ളിക്കുളങ്ങര എസ്‌ഐ എം.ബി. സിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എഎസ്‌ഐ ബേബി, സിപിഒമാരായ ടി.ബി.സുനില്‍കുമാര്‍, സി.എം.മുഹമ്മദ്‌റാഫി, ദിനേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.