കൊടുങ്ങല്ലൂര്‍: ബിജെപി കൈപമംഗലം മണ്ഡലം കമ്മിറ്റി ഗണേശന് ബലിദാന ദിനാചരണം നടത്തി. പുഷ്പാര്‍ച്ചന ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. എ.ആര്.അജി ഘോഷ്, മണ്ഡലം പ്രസിഡന്റ് പി.എസ്.അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന സമിതിയംഗം പി.എം. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അശോകന് പാണാട്ട് അദ്ധ്യക്ഷത വഹിച്ചു. പി.എസ്.അനില്‍കുമാര്‍, ടി.പി.സതീഷ്കുമാര്‍, സി.കെ. പുരുഷോത്തമന്, ജ്യോതിബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: