തിരുവനന്തപുരം: ഭാരതീയ ജനതാപാര്‍ട്ടിക്ക് ഇന്ന് 37 വയസ്സു തികയുന്നു. ബിജെപിക്ക് ഏറെ മുന്‍പേ ജനിക്കുകയും രാജ്യമാകെ സ്വാധീനം നേടുകയും ഭരിക്കുകയും ചെയ്ത കക്ഷികളുണ്ട്. അവയെല്ലാം തകരുകയോ തളരുകയോ നാമവശേഷമാവുകയോ കിതയ്ക്കുകയോ ചെയ്തപ്പോള്‍ ബിജെപി കുതിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള (11 കോടി) രാഷ്ട്രീയപാര്‍ട്ടിയായി ബിജെപി വളര്‍ന്നു.
30 വര്‍ഷത്തിനുശേഷം ഒരുകക്ഷിക്ക് ലോക്സഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ ഏക പാര്‍ട്ടിയാണ് ബിജെപി. ഏറ്റവും കൂടുതല്‍ ലോക്സഭാംഗങ്ങളുള്ള പാര്‍ട്ടി എന്ന ഖ്യാതി മാത്രമല്ല, ഏറ്റവും കൂടുതല്‍ എംഎല്‍എമാരും ബിജെപിക്ക് സ്വന്തം. ഏറ്റവും കൂടുതല്‍ സംസ്ഥാനത്ത് ഭരിക്കുന്ന പാര്‍ട്ടി ബിജെപിയാണ്. 10 സംസ്ഥാനങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി ഭരിക്കുമ്പോള്‍ മൂന്നിടത്ത് ബിജെപിക്ക് കൂട്ടുമന്ത്രിസഭയാണ്.
ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലിടത്തു ബിജെപി മന്ത്രിസഭയുണ്ടാക്കി ഏറ്റവും കൂടുതല്‍ (403) സീറ്റുള്ള യുപിയില്‍ ബിജെപി നേടിയത് 325 സീറ്റാണ്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിളവെടുപ്പ് മികച്ചതാകുമെന്നതില്‍ സംശയമില്ല.ബിജെപിയുടെ മികച്ച ഭരണം ലോകമെമ്പാടും പ്രശംസിക്കുകയാണ്. മഹാത്ഭുതം എന്ന് വിലയിരുത്തുന്നു. അഴിമതിക്കെതിരായ ശക്തമായ നിലപാടും നടപടികളും ജനങ്ങളെ ബിജെപിക്കൊപ്പമെത്തിച്ചു.
മൂന്നുവര്‍ഷം തികയാന്‍ പോകുന്ന കേന്ദ്രഭരണത്തിന്റെ മികവ് താരതമ്യമില്ലാത്തതാണ്. അടിസ്ഥാനവര്‍ഗത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിമാത്രമല്ല, സാമ്പത്തിക സ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്‍കിയാണ് ഇനി ഭരണം മുന്നേറുക. നല്ലകാലം വന്നുപോയി എന്ന് ജനങ്ങള്‍ സമ്മതിക്കുന്ന സമയമെത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: