പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുന്‍ എംഎല്‍എ വിശ്വജിത് റാണെ ബിജെപിയില്‍ ചേരും. വ്യാഴാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിപ്പ് ലംഘിച്ച് വിശ്വാസ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്ന റാണെ എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു.
വാല്‍പോയി മണ്ഡലത്തില്‍ നിന്നായിരുന്നു റാണെ തെരഞ്ഞെടുക്കപ്പെട്ടത്. ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെയുടെ മകനാണു വിശ്വജിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: