ന്യൂദൽഹി: കേരളം അടക്കം എട്ട് സംസ്ഥാനങ്ങളെ വരൾച്ചാ ബാധിതമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങൾക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അമ്പതിലധിക തൊഴിൽ ദിനങ്ങൾ നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. കൂടാതെ 24,000 കോടി രൂപയുടെ ധനസഹായവും നല്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്ത് ഈ തുക ലഭിക്കുമെന്നാണ് കരുതുന്നത്.
65 ശതമാനം കുടിവെള്ള പദ്ധതികൾക്കായി വിനിയോഗിക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തെ കൂടാതെ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണാടക, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയാണ് വരൾച്ചബാധിതമായി കേന്ദ്രം പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങൾ.
കേരളത്തെ വരൾച്ച ബാധിതമായി നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. വരൾച്ചബാധിതമായി പ്രഖ്യാപിച്ച നിയമസഭയുടെ പ്രമേയവും കേരളം കേന്ദ്രത്തിന് അയച്ചിരുന്നു. എൽനിനോ പ്രതിഭാസം ഉണ്ടായതാണ് കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കുറയാൻ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: