മുഹമ്മ: സൈക്കിള്‍ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ചാലേഴത്ത്ചിറ രാജു-ശോഭന ദമ്പതികളുടെ മകന് രാജേഷിനാണ് പരിക്കേറ്റത്. മണ്ണഞ്ചേരി അടിവാരം പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് സംഭവം. അടിവാരം പമ്പില്‍ നിന്നും പെട്രോള്‍ നിറച്ച് വീട്ടിലേയ്ക്ക് പോകുമ്പോള്‍ കുറുകെ ചാടിയ സൈക്കിള്‍ യാത്രികനെ രക്ഷിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണ രാജേഷ് സമീപത്തെ കലിങ്കില്‍ തലയടിച്ച് വീഴുകയായിരുന്നു. ആദ്യം വണ്ടാനം മെഡിക്കല്‍ കോളേജിലും പിന്നീട് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശപ്പിച്ച യുവാവ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: