തയ്യല്‍ തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ബിഎംഎസ്

Thursday 6 April 2017 6:33 pm IST

ആലപ്പുഴ: തയ്യല്‍ തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും കേരളതയ്യല്‍ മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ആവശ്യപ്പെട്ടു. ജില്ലാ തയ്യല്‍ തൊഴിലാളി സംഘം(ബിഎംഎസ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് കെ. സദാശിവന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുജാത ജഗന്നാഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബീനാ സുനില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തയ്യല്‍ ക്ഷേമനിധി ബോര്‍ഡില്‍ ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തുക, ക്ഷേമനിധി ആനൂകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ സമാപന പ്രസംഗം നടത്തി. ഭാരവാഹികളായി പി.ഡി. ദേവരാജന്‍ (പ്രസിഡന്റ്), സുജാതാ ജഗന്നാഥന്‍, ദേവയാനിയമ്മ, അജിത മാവേലിക്കര (വൈസ് പ്രസിഡന്റുമാര്‍), കെ. സദാശിവന്‍പിള്ള (ജന. സെക്രട്ടറി), വിജയലക്ഷ്മി, ഉഷ, സ്‌നേഹാ വിജയന്‍ (ജോ. സെക്രട്ടറിമാര്‍), ബീനാ സുനില്‍ (ഖജാന്‍ജി) എന്നിവരടങ്ങുന്ന 17അംഗ സമിതിയെ തെരഞ്ഞെടുത്തു. സുജാതാ ജഗന്നാഥന്‍ സ്വാഗതവും അജിത് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.