ആലപ്പുഴ: സാംസ്ക്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി നല്കി വരുന്ന കുഞ്ചന്‍ നമ്പ്യാര്‍ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള, തുള്ളല്‍ കലയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്കിയ തുള്ളല്‍ കലാകരന്മാരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റയും കലാരംഗത്തെ മികവ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ 15നു മുമ്പ് സെക്രട്ടറി, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, അമ്പലപ്പുഴ 688561 എന്ന വിലാസത്തില്‍ ലഭിക്കണം. 9846270186.
പ്രതികരിക്കാൻ ഇവിടെ എഴുതുക: